ഇതര വകുപ്പുകൾ, ഏജൻസികൾ, സ്വകാര്യമേഖല സ്ഥാപനങ്ങൾ എന്നിവർ ആവശ്യപ്പെടുന്നതനുസരിച്ച് സമുദ്രങ്ങൾ, ഉൾനാടൻ ജലാശയങ്ങൾ, ജല സംഭരണികൾ തുടങ്ങിയവയുടെ സർവ്വേകൾ ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ് നടത്തി വരുന്നു. മേഖലാ ഓഫീസുകളിൽ നിന്നുള്ള സർവ്വേ ജോലികൾക്ക് ശേഷം നൽകുന്ന പ്രോസസ്സ് ചെയ്ത ഡേറ്റാ ചീഫ് ഹൈഡ്രോഗ്രാഫറുടെ ഓഫീസിൽ പരിശോധിച്ച്, സർവ്വേ ചാർട്ടുകളൂം റിപ്പോർട്ടുകളും അന്തിമമാക്കുന്നു.
ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ് എല്ലാ ഹൈഡ്രോഗ്രാഫിക് ഡേറ്റയും ശേഖരിച്ച് നാവിഗേഷൻ ചാർട്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനായി നാഷണൽ ഹൈഡ്രോഗ്രാഫിക് ഓഫീസിനു നൽകി വരുകയും ചെയ്യുന്നു.